പ്രോട്ടോകോള്‍ തെറ്റിച്ച് വീണ്ടും മോദി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വീണ്ടും പ്രോട്ടോകോള്‍ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുത്ത മോദി പതിവുരീതികള്‍ വിട്ട് രാജ്പഥിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ പതിവ് തെറ്റിച്ചിരുന്നു.

അതിനിടെ, ഇന്ത്യയുടെ കരുത്തു തെളിയിച്ച് ചരിത്രത്തിലാദ്യമായി എന്‍എസ്ജി കമാന്‍ഡോകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. ലഫ്. ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരേഡില്‍ അണിനിരന്നത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനായിരുന്നു ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി.

Leave a Reply

Your email address will not be published. Required fields are marked *