പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാന് നദിയിലാണ് വിമാനം പതിച്ചത്.
ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ദുരന്തം. പൈലറ്റ് പീറ്റര്‍ ലിന്‍ച് (52), വനിതാ സുഹൃത്ത് എന്ഡ (30) എന്നിവരാണ് മരിച്ചത്.
