മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍

കൊച്ചി: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍. മധ്യകേരളത്തിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേരെ അറസ്റ്റ് ചെയത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച രാവിലെ പോലീസ് പ്രത്യേക പരിശോധന നടത്തിയത്.
പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ്രൈഡവര്‍മാര്‍ കുടുങ്ങിയേക്കുമെന്നും പോലീസ് പറഞ്ഞു. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു.

ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച സ്‌കൂള്‍ ബസ്സുകള്‍ മാത്രം പരിശോധന നടത്തിയത്. രാവിലെ 8.30 ന് മുമ്പ്  നടത്തിയ പരിശോധനയിലാണ് 25 സ്‌കൂള്‍ബസ്‌ ്രൈഡവര്‍മാരും കുടുങ്ങിയത്. റേഞ്ച് ഐ.ജി പി വിജയന്റെ നിര്‍ദ്ദേശാനുസരണം ആയിരുന്നു പരിശോധന. സ്‌കൂള്‍ ബസ്സുകളിലെ ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടെന്നും കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഐ.ജി പി വിജയന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇത്തരം ഡ്രൈവര്‍മാരെ വാഹനങ്ങള്‍ ഏല്‍പ്പിക്കാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണം. ഇത്തരം സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *