കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൂന്നു സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജനജീവിതത്തെ സാരമായി ബാധിക്കും.

ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്ആര്‍ടിഇഎ വിട്ടു നില്‍ക്കും.

പണിമുടക്ക് ഒഴിവാക്കുന്നതിന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെതുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിന് ജീവനക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *