തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥിനെ വിമര്‍ശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. ലോ അക്കാഡമി സമരവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് പന്ന്യന്‍ പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ല. വിദ്യാഭ്യാസമന്ത്രി തന്നെ ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു.
