താനെ: അമ്മായിയമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരുമകള്‍ക്കെതിരെ കേസ്. ഡോംബിവ്ലി സ്വദേശിനി നീലം കൊച്ചരേക്കറുടെ (76) മരണവുമായി ബന്ധപ്പെട്ടാണ് മരുമകള്‍ രേഖ കൊച്ചരേക്കര്ക്ക് (76) എതിരെ തിലക് നഗര്‍ പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെടുത്തത്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്:
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രേഖ വീട്ടിലെത്താന്‍ വൈകുന്നതു ചൂണ്ടിക്കാട്ടി നീലം പതിവായി വഴക്കിടുമായിരുന്നു. ഇത്തരത്തിലുള്ളൊരു വഴക്കിനിടയിലാണ് നീലം കടുംകൈയ്ക്കു മുതിര്‍ന്നതെന്നു പോലീസ് പറയുന്നു. ജനുവരി ഏഴിനായിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് സാരമായി പൊള്ളലേറ്റ നീലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. രേഖയെ പോലീസ് വൈകാതെ അറസ്റ്റ്ചെയ്തേക്കുമെന്നാണ് വിവരം.
