ഗവര്‍ണര്‍ ചെന്നൈയില്‍; പനീര്‍ശെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച നടത്തും

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ ഗവര്‍ണറെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം സ്വീകരിച്ചു.
ഇന്ന് വൈകിട്ട് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വവുമായും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുമായും കൂടിക്കാഴ്ച നടത്തും. പനീര്‍ശെല്‍വവുമായാണ് ഗവര്‍ണര്‍ ആദ്യം കൂടിക്കാഴ്ച നടത്തുക. വൈകിട്ട് അഞ്ചിനാണ് കൂടിക്കാഴ്ച. ഏഴരക്കാണ് ശശികലയ്ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ളസമയം അനുവദിച്ചിരിക്കുന്നത്.
വിവാദ സാഹചര്യങ്ങള്‍ രൂപപ്പെട്ടതുമുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍.

Leave a Reply

Your email address will not be published. Required fields are marked *