പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി

ചെന്നൈ: എടപ്പാടി പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 മന്ത്രിമാരും ഇതൊടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

ജയലളിതയുടെയും പിന്നീട് ശശികലയുടെയും വിശ്വസ്തനെന്നറിയപ്പെടുന്ന നേതാവാണ്. ശെങ്കോട്ടയ്യനാണ് പുതുമുഖം. ശശികലയുടെ ബന്ധുക്കള്‍ മന്ത്രിപദത്തിലില്ലെന്നതും പ്രത്യേകയാണ്. പി തങ്കമണിക്ക്‌വൈദ്യുതി, ശ്രീനിവാസന് വനം തുടങ്ങിയവയാണ് വകുപ്പുകള്‍ അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി.

തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി നീളുന്നതിനിടെ വേഗം തീരുമാനമെടുപ്പിക്കാന്‍ കേന്ദ്രം ഇടപെട്ടെന്നാണ് സൂചന. 15 ദിവസത്തിനകം പളനിസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *