തൃശ്ശൂര്‍: മാവോയിസ്റ്റ് രാജന്‍ ചിറ്റിലപ്പിള്ളി പോലീസ് പിടിയില്‍. രാജന്റെ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. ദീര്‍ഘകാലമായി നക്‌സലൈറ്റ് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 15 വര്‍ഷമായി ഒളിവിലായിരുന്ന രാജന്‍ ചിറ്റിലപ്പിള്ളിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശിയായ രാജനെ എവിടെ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല. കുരുളായിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിനും അജിതയ്ക്കും ഒപ്പമുള്ള ചിറ്റിലപ്പിള്ളി രാജന്റെ ചിത്രങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ രാജന്‍ പിടിയിലായതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
