റേഷന്‍ പ്രതിസന്ധിയില്‍ ഒന്നിക്കണം

തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധിയില്‍ കേരളം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ജനകീയ വിഷയങ്ങള്‍ക്ക് വേണ്ടി ഒന്നിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

സര്‍വ്വ കക്ഷി സമവായം ഇല്ലെങ്കില്‍ ഒറ്റക്ക് പ്രക്ഷോഭം ഏറ്റെടുക്കാന്‍ ഇടതുമുന്നണി ഒരുക്കമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇടതു മുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദിക്ക് സാഡിസമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പരിഹസിച്ചു. കേരളം ആവശ്യപ്പെടുന്നത് ഔദാര്യമല്ല അവകാശമാണെന്നും വിഎസ് പറഞ്ഞു.

റേഷന്‍ പ്രതിസന്ധിക്ക് പരിഹാരം രാഷ്ട്രീയം മറന്നുള്ള പോരാട്ടമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മുന്നണി നേതാക്കളും ജനപ്രതിനിഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *