28 നു ശേഷം പ്രത്യക്ഷ സമരത്തിന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് പാമ്ബാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ മാതാപിതാക്കള്‍.

മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണം. അറസ്റ്റു നീളുന്നതില്‍ ഗൂഡാലോചനയുണ്ട്. 28 നു ശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. നടിയുടെ കേസില്‍ പ്രതികളെ വേഗം അറസ്റ്റുചെയ്തു. ജിഷ്ണുവിന്റെ കാര്യത്തില്‍ അവഗണന കാണിക്കുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

പ്രതികളെ അറസ്റ്റു ചെയ്തശേഷം മുഖ്യമന്ത്രി തങ്ങളെ കാണാന്‍ എത്തിയാല്‍ മതിയെന്നും കുടുംബം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *