പത്തനംതിട്ട: ഇതുവരെ കാണാ ത്ത പൂക്കള്‍, ഇതുവരെ അറിയാ ത്ത സുഗന്ധം. കുംഭചൂടിലും പത്തനംതിട്ട നഗരത്തിന് ഇത് പൂക്കാലമാണ്. നഗരസഭ സ്‌റ്റേഡി യത്തില്‍ ആരംഭിച്ച പുഷ്പമേളയ്ക്ക് തിരക്കേറുന്നു. അപൂര്‍വ യിനം പുഷ്പങ്ങളുടെയും ചെടിക ളുടെയും കലവറയാണ് സന്ദര്‍ശ കരെ കാത്തിരിക്കുന്നത്. വിവിധ വര്‍ണത്തിലുള്ള അമ്പതിലധികം വ്യത്യസ്ത റോസകളാണ് പുഷ്പ മേളയിലെ പ്രധാനതാരം. സംസ്ഥാ നത്ത് കൃഷി ചെയ്യുന്ന പൂക്കളും വിദേശത്ത് നിന്നുള്ള അപൂര്‍വ യിനം പുഷ്പളും പ്രദര്‍ശന നഗരിയിലുണ്ട്.
ബാംഗളൂര്‍, തമിഴ്‌നാട് എന്നി വിടങ്ങളില്‍ നിന്നുള്ള പൂക്കള്‍ക്കു പുറമേ തായ്‌ലാന്റ്, ഓസ്‌ട്രേലിയ, ബ്രസീല്‍, ഉഗാണ്ട എന്നീ രാജ്യ ങ്ങളില്‍ നിന്നുള്ള പുഷ്പങ്ങളും മുഖ്യ ആകര്‍ഷണമാണ്. വൈവി ധ്യങ്ങളായ ഓര്‍ക്കിഡുകളും മേളയിലുണ്ട്. സമാപനദിവസമായ മാര്‍ച്ച് അഞ്ചിന് ഈ പുഷ്പങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള്ള അവസരവുമുണ്ട്. ഫലവൃക്ഷ ത്തൈകളാണ് മറ്റൊരാകര്‍ഷണം. അല്‍ഫോണ്‍ സ്, പ്രിയൂര്‍, 365 ദിവസവും കായ്ക്കുന്ന മാവ് തുട ങ്ങി ഇരുപതോളം മാവിനങ്ങള്‍ ക്കൊപ്പം ജൈവ പച്ചക്കറിത്തോട്ട വും വിത്തുകളും ഒരുക്കിയിട്ടുണ്ട്.
അത്യുത്പാദനശേഷിയുള്ള വിവിധയിനം പ്ലാവിന്‍ തൈക ളുമായി ചക്ക കര്‍ഷകര്‍ മേളയില്‍ അണിനിരന്നു. മുട്ടന്‍ വരിക്ക, ചെമ്പരത്തിവരിക്ക, കുള്ളന്‍ പ്ലാവ്, മലേഷ്യന്‍ പ്ലാവ്, ചെമ്പടക്ക എന്നിവയ്ക്കു പുറമെ ഏതു സീസണിലും കായ്ക്കുന്ന ഓള്‍ സീസണ്‍ പ്ലാവിന്‍ തൈകളുടെ പ്രദര്‍ശനവും വില്പനയുമുണ്ട്. ഗംലെസ് (കറയില്ലാത്ത), സീഡ്‌ലെസ് (കുരുവില്ലാത്ത), ബോണ്‍ സായ് ഇനത്തിലുള്ള പ്ലാവുകള്‍, തെങ്ങിന്‍ തൈകള്‍, കവുങ്ങിന്‍ തൈകള്‍ എന്നിവയും മേളയി ലുണ്ട്. നൂറില്‍പ്പരം രുചിയേറുന്ന വിഭവ ങ്ങളുമായി ഫുഡ്‌കോര്‍ട്ട് ജില്ലയ്ക്ക് പുതുരുചി പകരുകയാ ണ്. കുലുക്കി സര്‍ബത്ത് മുതല്‍ നെയ്പത്തിരി വരെയുള്ള വിഭവ ങ്ങള്‍ ഒരുക്കുന്നത് ജില്ലയിലെ അടക്കമുള്ള കുടുംബശ്രീ അംഗ ങ്ങളാണ്.
കോഴിക്കോടന്‍ രുചി നിറയുന്ന നൈസ് പത്തിരി, ബട്ടൂര, അപ്പം, ദം ബിരിയാണി, ബനാന െരഫെ, ആട്ട പൊറോട്ടോ, വിവിധയിനം പുട്ടുകള്‍, ദോശകള്‍ എന്നിവയ്ക്ക് പുറമേ ചിക്കന്‍ മമ്മൂസിനും ആവശ്യക്കാരേറെയാണ്. കപ്പയു ടെ വ്യത്യസ്ത രുചികളാണ് മറ്റൊരു ആകര്‍ഷണം.
കാന്താരി കപ്പ, കപ്പ ബിരിയാ ണി, കപ്പയും മീന്‍കറിയും, ചുട്ട കപ്പയും ചമ്മ ന്തിയും എന്നി വിഭവങ്ങളാണ് ഒരുക്കിയിരിക്കു ന്നത്. ആരോഗ്യദായകമായ നെല്ലി ക്ക ജൂസുകള്‍, ഫ്രഷ് ജൂസുകള്‍, വിവിധതരം പായസങ്ങള്‍, കുട്ടനാ ടന്‍ ചിക്കന്‍മീന്‍ വിഭവങ്ങളും മേളയിലുണ്ട്.
40,000 ചതുരശ്ര അടി വിസ്തീര്‍ ണത്തില്‍ ശീതീകരിച്ച സ്റ്റാളുക ളില്‍ പ്രദര്‍ശനം ഒരുക്കിയിരി ക്കുന്നത്. ഗൃഹോപകരണങ്ങള്‍, സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള തുണിത്ത രങ്ങള്‍, കരകൗശലവസ്തുക്കള്‍, ഇലക്ട്രിക് ഉകരണങ്ങള്‍, ഭക്ഷ്യവിഭ വങ്ങള്‍, ആയുര്‍വേദ ഉത്പ്പന്ന ങ്ങള്‍ തുടങ്ങിയവ നിറയുന്ന സ്റ്റാളുകളാണ് ഒരുക്കിയിരിക്കു ന്നത്. പ്രവേശന കവാടത്തോടു ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍ (സംഗീത ജലധാര) മേളയുടെ മറ്റൊരാകര്‍ ഷണമാണ്. സംഗീതത്തിനൊപ്പം താളത്തില്‍ 20 അടിയോളം ഉയര്‍ ന്നു താഴുന്ന ജലധാരയാണിത്. രാത്രിയില്‍ ശബ്ദപ്രകാശ വൈവി ധ്യങ്ങളോടെ ജലധാര അത്യാകര്‍ ഷണമാകും. കുട്ടികള്‍ക്ക് ഉല്ലാസ വും വിജ്ഞാനവും കരുന്ന കിഡ്‌സ് സോണും ഫണ്‍സിറ്റിയുമുണ്ട്. കൃതൃമായി തയാറാക്കിയ താത്കാ ലിക തടാകത്തില്‍ കുട്ടികള്‍ക്ക് ബോട്ട് ഓടിക്കാം. എല്ലാ ദിവസ വും വൈകുന്നേരം കലാമേള അരങ്ങേറും.
നിര്‍ധനരായ രോഗികളുടെ ചികിത്സാ ചിലവിനായുള്ള ദുരിതാ ശ്വാസനിധിയിലേക്ക് പണം കണ്ടെ ത്തുന്നതിന്റെ ഭാഗമായി നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവ പുഷ്പമേളയില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രവേശന ഫീസ് പകല്‍ 40 രൂപ യും വൈകുന്നേരം 50 രൂപയുമാണ്.
