യുഡിഎഫ് സര്‍ക്കാരിന് സിഎജി വിമര്‍ശനം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം.മെത്രാന്‍ കായല്‍, കടമക്കുടി, ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയില്‍ ഭൂമി സംബന്ധിച്ച ഉത്തരവുകളില്‍ ചട്ടലംഘനം നടത്തിയെന്നാണ് വിമര്‍ശനം. ഉത്തരവുകള്‍ നടപ്പാക്കിയത് ഭൂസംരക്ഷ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഏഴ് ബാറുകള്‍ക്കും 77 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കി. ശുചിത്വ പരിശോധനയില്‍ പരാജയപ്പെട്ട് 166 ബാറുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലറാക്കാന്‍ അനുമതി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. 2013 മുതല്‍ 2016 വരെ അനുവദിച്ച പാര്‍ലറുകളാണ് ചട്ടം ലംഘിച്ച് നല്‍കിയവയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *