തിരുവനന്തപുരം-സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ താരങ്ങളായത് മലയാളത്തിന്റെ പുതുതലമുറയിലെ വാഗ്്ദാനങ്ങളായ വിധു വിന്‍സെന്റും വിനായകനും. ഈ വര്‍ഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ എന്ന ചിത്രമാണ്. ചലചിത്ര അനാര്‍ഡുകളുടെ ചരിത്രത്തില്‍ ആദ്യമാമ് ഒരു സ്ത്രീ മികച്ച സംവിധായകയാകുന്നത്. കമ്മട്ടിപാടമെന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തു.അനുരാഗ കരിക്കിന്‍ വെള്ളമെന്ന ചിത്രത്തിലെ നായിക രജിഷ വിജയനാണ് മികച്ച നടി. മഹേഷിന്റെ പ്രതികാരമാണ് മികച്ച ജനപ്രിയ ചിത്രം. സാംസ്‌കാരിക മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കമ്മട്ടിപാടത്തിലെ അഭിനേതാവ് മണികണ്ഠനാണ് മികച്ച സ്വഭാവനടന്‍.ഓലപ്പീലിയിലെ അഭിനയത്തിന് പി.കെ.കാഞ്ചനയെ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുത്തു.മികച്ച രണ്ടാമത്തെ ചിത്രം-ഒറ്റയാള്‍ പാത. കിസ്മത്ത് എന്ന ചിത്രം സംവിധാന ചെയ്ത മലപ്പുറം പൊന്നാനി സ്വദേശി ഷാനവാസ് കെ.ബാവകുട്ടി മികച്ച നവാഗത സംവിധാനകനുള്ള അവാര്‍ഡ് നേടി. കറുത്ത ജൂതന്‍ സംവിധാനം ചെയ്ത സലീംകുമാറാണ് മികച്ച കഥാകൃത്ത്.
