പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു

ന്യൂഡല്‍ഹി:പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തുന്ന പ്രകോപനങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ സമന്‍സ് അയച്ചു.
ഈമാസം ഒമ്ബതിന് പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന് പരിക്കേറ്റ സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

അതിര്‍ത്തിയില്‍ സമാധനത്തിന് കോട്ടംവരുന്ന കാര്യങ്ങളൊന്നും പാക്കിസ്ഥാനില്‍ നിന്ന് ഉണ്ടാകരുതെന്ന ശക്തമായ സന്ദേശമാണ് നല്‍കിയതെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *