പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ.പി.സി.സിയെ നയിക്കാം

തിരുവന്തപുരം: പാര്‍ട്ടി നിശ്ചയിച്ചാല്‍ കെ.പി.സി.സിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍.

നിലവിലെ രാഷ്ട്രീയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ പ്രാപ്തിയുളള ആളാവണം പുതിയ പ്രസിഡന്റ്. പ്രവര്‍ത്തകരില്‍ ആവേശം വളര്‍ത്താന്‍ കഴിയുന്ന ആളിനെ വേണം അധ്യക്ഷ പദവി ഏല്‍പ്പിക്കേണ്ടതെന്നും  അദ്ദേഹം പറഞ്ഞു.  പുതിയ കെ പി സി സി പ്രസിഡന്റിനെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.പി.സിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *