മലപ്പുറം: മലപ്പുറംലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്, ഇ ടി മുഹമ്മദ് എം പി, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് വരണാധികാരി അമിത് മീണയ്ക്ക് പത്രിക നല്കിയത്. രാവിലെ പാണക്കാടെത്തി ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ചര്‍ച്ചയും പ്രാര്‍ഥനയും നടത്തി ഡി സി സി ഓഫിസിലെത്തിയ ശേഷമാണ് കലക്ട്രേറ്റിലെത്തിയത്.
ഇന്ന് വൈകിട്ട് യു ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മലപ്പുറത്ത് ചേരും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി പി തങ്കച്ചന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ മറ്റ് യു ഡി എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളെല്ലാം യു ഡി എഫിനൊപ്പമാണ് നിലവില്‍.
ഇ അഹമ്മദിന്റെ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കുറയാതിരിക്കാനുള്ള തന്ത്രങ്ങളാണ് യു ഡി എഫ് തയ്യാറാക്കുന്നത്. പത്രിക സമര്‍പ്പിച്ച ശേഷം യൂത്ത് ലീഗ് പരിപാടിയായ ഫേസ് ടു ഫേസ് മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് യു ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
