നാക്കുപിഴവ് വിശദീകരിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: നാക്കുപിഴവില്‍ വിശദീകരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിയമസഭയില്‍ അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയ്ക്ക് നാക്കുപിഴച്ചത്. അഴിമതിയിലും വികസനത്തിലും ആന്ധ്രയാണ് രാജ്യത്ത് ഒന്നാമതെന്ന് തിങ്കളാഴ്ച നായിഡു നിയമസഭയില്‍ പറയുകയായിരുന്നു.കൂടാതെ അഴിമതിയെ കുറിച്ച് വാദപ്രതിവാദത്തിനായി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

 
എന്നാല്‍ അഴിമതി ഇല്ലാതാക്കുന്നതില്‍ സംസ്ഥാനം ഒന്നാമതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പീക്കറോട് സഭ രേഖകളില്‍ തന്റെ പ്രസ്താവന തിരുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *