കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ വഴിത്തിരിവാകുന്ന ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകും എന്ന നിഗമനത്തില്‍ ്രൈകം ബ്രാഞ്ച്. രാത്രി ഏഴേ മുക്കാലോടെ മിനിറ്റില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പായുന്ന ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് മിഷേല്‍ കായലിലേയ്ക്ക് ചാടിയെങ്കില്‍ ഏതെങ്കിലും െ്രെഡവറോ, യാത്രക്കാരനോ കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നിലവില്‍ മിഷേലിനെ പാലത്തില്‍ കണ്ടിരുന്നു എന്ന അമലിന്റെ സാക്ഷി മൊഴി മാത്രമേയുള്ളൂ.
പള്ളിയില്‍ നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമേ, ഏഴേ മുക്കാലോടെ ഗോശ്രീ പാലത്തിലേയ്ക്ക് മിഷേല്‍ ധൃതിയില്‍ നടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അമലിന്റെ മൊഴിയില്‍ മിഷേല്‍ പാലത്തിന്റെ അപ്പുറത്തെ സൈഡില്‍ നിന്ന് വരുന്നതായാണ്.തിരക്കേറിയ സമയത്തു ചാടിയെങ്കില്‍ തീര്‍ച്ചയായും ആരെങ്കിലും കണ്ടിരിക്കാമെന്ന് ്രൈകം ബ്രാഞ്ച് പറയുന്നു.
മിഷേലിന്റെ മരണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ പിടിയിലായത് ക്രോണിന്‍ മാത്രമാണ്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടിരിക്കുന്ന ക്രോണിനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
