പൊതുമാപ്പ്: സഹായഹസ്തവുമായി ഒഐസിസി

റിയാദ്: സൗദി ഭരണ കൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സഹായവുമായി ജിദ്ദ ഒഐസിസി റീജിയണല്‍ കമ്മിറ്റി. പ്രവാസി സേവന കേന്ദ്ര ഹെല്‍പ് ഡെസ്‌ക് സജീവമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് കെ ടിഎ മുനീര്‍, ജ: സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ ,പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്ക്‌തോട് എന്നിവര്‍ അറിയിച്ചു.

 

പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത ആളുകള്‍ക്ക് കോണ്‍സുലേറ്റ് നല്‍കുന്ന ഔട്ട്പാസ് ലഭിക്കുന്നതിനു വേണ്ടിയുള്ള മുഴുവന്‍ സേവനവും അതോടൊപ്പം മറ്റു നിയമ സഹായങ്ങളും ലഭ്യമാക്കും. കോണ്‍സുലേറ്റ് സംബന്ധമായ സഹായം ആവശ്യമുള്ളവര്‍ ജിദ്ദ ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ ബുധനാഴ്ചകളില്‍ രാത്രി ഏഴു മണി മുതല്‍ 11 വരെ പ്രവര്‍ത്തിക്കുന്ന ഒഐസിസി പ്രവാസി സേവന കേന്ദ്രയില്‍ രേഖകള്‍ സഹിതം എത്തിച്ചേരണമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *