തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിൻ്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ‘മാച്ച് ഫിക്സ്ഡ്’ ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് Read More …

നിലമ്ബൂരില്‍ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പി വി അൻവർ.

താൻ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹം. പൊലീസ് മേധാവിയായി അജിത്ത്കുമാറിനെ എത്തിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വാശി പിടിക്കുന്നത്? വയനാട് പുനരധിവാസത്തിൻ്റെ പേരില്‍ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മില്‍ ഭൂമി കച്ചവടമാണ് നടക്കുന്നതെന്നും ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായി റിയാസ് വീട്ടില്‍ കയറിയ നാള്‍ മുതലാണ് മുഖ്യമന്ത്രിയുടെ തകർച്ച തുടങ്ങിയതെന്നും കുറ്റപ്പെടുത്തി. Read More …

അഭിനേതാക്കളുടെ സംഘടന അമ്മയുടെ 31-ാം ജനറൽ ബോഡി നാളെ.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും. മോഹൻലാലും, സുരേഷ് ഗോപിയും യോഗത്തിൻ്റെ Read More …

വിവാദ പരാമർശവുമായി ബിജെപി നേതാവ് എൻ. ശിവരാജൻ.

ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. തുടർന്ന് മന്ത്രി ശിവൻകുട്ടിയെ ശവൻകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും Read More …

കെഎസ്ആർടിസി ജീവനക്കാർക്ക് തിരിച്ചടി; ശമ്പള സർട്ടിഫിക്കറ്റിൽ ഇനി വായ്പലഭിക്കില്ല

തിരുവനന്തപുരം : ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി വായ്പലഭിക്കില്ല. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെഎസ്ആർടിസി വകമാറ്റി ചെലവിട്ടതാണ് വായ്പാത്തിരിച്ചടവിന് കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിക്കാൻ കാരണമായത്.തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർക്കെതിരേ ധനകാര്യസ്ഥാപനങ്ങൾ നിയമനടപടികൾതുടങ്ങി

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല.

രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണ സിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ Read More …

ദൃശ്യം 3 ന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും.

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ചരിത്രം സൃഷ്ടിച്ച ദൃശ്യത്തിൻ്റെ 3-ാം ഭാഗത്തിൻ്റെ ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഇതിന്‍റെ സൂചന ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ഫ്രാഞ്ചൈസിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് Read More …

ഭാരതാംബ വിവാദം: കോഴിക്കോട്ട് മന്ത്രി ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം; യുവമോർച്ച-SFI സംഘർഷം

കോഴിക്കോട് : തളിയിൽ യുവമോർച്ച-എസ്എഫ്ഐ സംഘർഷം. ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സംഭവത്തിൽ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി തളി സാമൂതിരി സ്കൂളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വരുന്നതിനിടെയാണ് സംഭവം. തളി ക്ഷേത്രത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരേ Read More …