ഡോ.മുഹമ്മദ് ഫാസിലിനും ഡോ.സൗമ്യക്കും ആസ്പയര്‍ കോളേജിന്റെ ആദരം

ഡോക്ടറേറ്റ് നേടിയ അധ്യാപകര്‍ക്ക് തൃത്താല ആസ്പയര്‍ കോളേജ് മാനേജ്‌മെന്റിന്റെ ആദരം. ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഫാസില്‍ കെ.പി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സൗമ്യ പി എന്നിവരെയാണ് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. ആസ്പയര്‍ മാനേജിംഗ് ഡയരക്ടര്‍ മൊയ്തീന്‍കുട്ടി പി.ടി ഇരുവര്‍ക്കും ഉപഹാരം നല്‍കി. കോമേഴ്‌സില്‍ പി.എച്ച്ഡി നേടിയ ഡോ. മുഹമ്മദ് ഫാസില്‍ ആസ്പയര്‍ Read More …

ഈസക്കയുടെ ഓര്‍മ്മകള്‍ക്ക് ആസ്പയര്‍ കോളേജില്‍ പുനര്‍ജനി

ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായിരുന്ന മുഹമ്മദ് ഈസ സാഹിബിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തൃത്താല ആസ്പയര്‍ കോളേജില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാമ്പത്തികമായും മാനസികമായും പിന്തുണ ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് സഹായിച്ച മഹാമനസ്‌കനായിരുന്നു മുഹമ്മദ് ഈസയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഒട്ടേറെ Read More …

ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് Read More …

തലസ്ഥാനത്ത് നിന്നും പറശ്ശിനിക്കടവിലേക്ക് എസി ഗരുഡ; പുതിയ ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

തലസ്ഥാനത്ത് നിന്നും കണ്ണൂരിലെ പറശിനികടവിലേക്ക് എസി ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. നെടുമങ്ങാട് നിന്നും ആരംഭിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തി പറശ്ശിനിക്കടവിലേക്ക് പുറപ്പെടുന്ന എസി സീറ്റർ ഗരുഡ ബസ് ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. വൈകിട്ട് 6.45ന് നെടുമങ്ങാട് നിന്നും പുറപ്പെടുന്ന 42 സീറ്റുകളുള്ള ബസ് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തെത്തും. പിന്നീട് കോട്ടയം, തൃശൂർ, കോട്ടയ്ക്കൽ, Read More …

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍

അസം: സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ 4-0 ന് തോൽപ്പിച്ച് കേരളം ഫൈനലിൽ. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ.കേരളത്തിനായി അജ്‌സൽ, റിയാസ്, വിസ്നേഷ് എന്നിവരാണ് വിജയ ഗോൾ നേടിയത്. അർജുന്റെ കോർണർ കിക്ക്ഹെഡറിലൂടെ മുഹമ്മദ് അജ്സലാണ് 16-ാം മിനിറ്റിൽ കേരളത്തിനായി ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ രണ്ടാം Read More …

ബേപ്പൂരില്‍ പി.വി അൻവർ യുഡിഎഫ്സ്ഥാനാർത്ഥിയാകുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് ;എം.വി ഗോവിന്ദൻ മാസ്റ്റർ

എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവർ യുഡിഎഫിനൊപ്പമാണ് ബേപ്പൂരില്‍ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാക്കിയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല അൻവറിൻ്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വി.ഡി സതീശൻ്റെ ശരീര ഭാഷ പോലും നിയന്ത്രിക്കുന്നത് കന ഗോലുവാണ്. കേന്ദ്ര ബജറ്റിനെതിരെ നിയമസഭയില്‍ Read More …

കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ നിയമസഭയില്‍ പ്രമേയം; മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്ര ബജറ്റില്‍ തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുന്നതായി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യം വികസനമാണ്. അത് പരിഗണിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്. കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബജറ്റില്‍ ചില്ലറ ആശ്വാസമെങ്കിലും കേരളത്തിന് നല്‍കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബജറ്റ് എല്ലാവരെയും നിരാശപ്പെടുത്തി. Read More …

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ.

കേസിൽ സെഷൻസ് കോടതിയും ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ് അതിജീവിതയാകുന്നത്. അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പോലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ശബരിമല സ്വർണ്ണകൊള്ള പരസ്പരം പഴിചാരലിന് ഉപയോഗിക്കുന്ന Read More …