സാമൂഹിക ക്ഷേമ ബോര്‍ഡിന് ഒന്നരകോടി രൂപ അനുവദിക്കും; മന്ത്രി ഡോ.എം.കെ.മുനീര്‍

തിരുവനന്തപുരം: കേരള സാമൂഹിക ക്ഷേമ ബോര്‍ഡിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഒന്നരകോടി രൂപ അനുവദിക്കുമെന്ന് സാമൂഹ്യ നീതി മന്ത്രി ഡോ. എം. കെ മുനീര്‍ പറഞ്ഞു. വരുന്ന ബജറ്റില്‍ ഇതിനുള്ള തുക നീക്കിവെയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മികച്ച സേവനം കാഴ്ച വച്ച വനിതകള്‍ക്ക് സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ Read More …

വായ്പകള്‍ പലിശരഹിതമാക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷിക വായ്പ യഥാസമയം തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവായികിട്ടത്തക്ക വിധത്തിലുള്ള പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നബാര്‍ഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ 2016,17 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പലമേഖലകളിലും കാര്‍ഷികരംഗം അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്. കര്‍ഷകന്റെ പല ആവശ്യങ്ങള്‍ക്കും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമം പൂര്‍ണമായി Read More …

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി 12 ന് മലപ്പുറത്ത്

മലപ്പുറം: ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ജനുവരി 12 ന് മലപ്പുറത്ത് നടക്കുന്ന മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കും.     പാണക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈറ്റ്പാത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മാനവമൈത്രിയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന വാര്‍ഷിക മതമൈത്രി സമ്മേളനത്തിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. 12 ന് രാവിലെ 10 ന് മലപ്പുറം റോസ് ലോഞ്ച് Read More …

വീരജവാനെതിരെ മോശം പരാമര്‍ശം കോഡൂര്‍ സ്വദേശി അറസ്റ്റില്‍

മലപ്പുറം: പത്താന്‍കോട്ടില്‍ തീവ്രവാദികളുമായുമായി ഏറ്റുമുട്ടലിനിടെ  വീരമൃത്യു വരിച്ച എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജനെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ മോശമായ പരാമര്‍ശം നടത്തിയതിന്ന് കോഡൂര്‍ സ്വദേശി അറസ്റ്റില്‍. കോഡൂരിലെ റേഷന്‍ഷോപ്പ്  ജീവനക്കാരനായ അന്‍വര്‍സാദിഖിനെയാണ്‌ കോഴിക്കോട്  ചെവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ ഫെയ്‌സ് ബുക്കില്‍ മോശം പരാമര്‍ശമാണ് നടത്തിയത്. ഒരു പത്രസ്ഥാപനത്തിലെ Read More …

മുന്നണിയില്‍ വീഴ്ചകളുണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍.

മലപ്പുറം: ചില ജില്ലകളില്‍ യു ഡി എഫ് സംവിധാനത്തില്‍ പ്രാദേശികമായ വീഴ്ചകളുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.  പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ നീക്കം അച്ചടക്കലംഘനമായി കണക്കാക്കുന്നതാണ്.  മുസ്്‌ലിംലീഗിന്റെ ഭാഗം പാര്‍ട്ടി പരിശോധിക്കും. മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഇക്കാര്യം പരിശോധിച്ച് പരിഹാരം ഉറപ്പാക്കണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനൈക്യമുണ്ടായ Read More …

ഓപ്പറേഷന്‍ സുരക്ഷ : 303 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇന്നലെ (ജനുവരി 01) 303 പേര്‍ അറസ്റ്റിലായതായി പോലീസ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ചില്‍ 67 പേരും, കൊച്ചി റേഞ്ചില്‍ 44 പേരും, തൃശൂര്‍ റേഞ്ചില്‍ 58 പേരും, കണ്ണൂര്‍ റേഞ്ചില്‍ 134 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 02, തിരുവനന്തപുരം റൂറല്‍ Read More …

കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ കൂട്ടായ്മ വേണം- മുഖ്യമന്ത്രി

മലപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിസന്ധികളില്‍ നിന്ന് കരകയറി കെ.എസ്.ആര്‍.ടി.സി. പുരോഗതിയുടെ പാതയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരോഗതി നിലനിര്‍ത്താനും കെ.എസ്.ആര്‍.ടി.സി.യെ Read More …

വലതിന്റെ ഗുലുമാലും ഇടതിലോ’ക്കാന’വും

അപശ്രുതി സംസ്ഥാന നിയമനിര്‍മ്മാണ സഭയിലേക്കുളള തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി. ഇരുമുന്നണികളും ഒപ്പം മൂന്നാമുന്നണിയും ഗോദയിലേക്കിറങ്ങാനുളള കോപ്പുകൂട്ടി തുടങ്ങി. ജനമനസിലെ സ്ഥാനം നഷ്ടപെടുമെന്ന ബേജാറുളള പാര്‍ട്ടിക്കാരൊക്കെ തലങ്ങും വെലങ്ങും പാഞ്ഞുതുടങ്ങി. രാജ്യമില്ലാത്തെ രാജാക്കന്‍മാരെ പോലും എഴുന്നളിച്ച്  വലതുമുന്നണിക്കാര്‍ പ്രതിഛായ മിനുക്കി തുടങ്ങി. രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തുപോലുമില്ലാത്ത പാര്‍ട്ടി, സോണിയാജിയുടെ പാര്‍ട്ടി, അല്ല ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും പാര്‍ട്ടി, അല്ല പട്ടേലിന്റെ പാര്‍ട്ടി. Read More …