എൽഡിഎഫ് സർക്കാറിന്റെ ക്ഷേമ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാനെന്ന് വി ഡി സതീശൻ.

എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശൻ വിമർശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്‌തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 Read More …

പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം.

എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കമ്മറ്റി കൂടാൻ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയുടെ എല്ലാ വാതിലും എൽഡിഎഫിൽ എപ്പോഴും ഉണ്ടാകും. അത് തുറന്നു Read More …

പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ നിലപാടിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സി.പി.ഐ എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വന്ന് സംസാരിച്ചാൽ സി.പി.ഐയുടെ പ്രശ്‌നമെല്ലാം തീരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ എന്നും അദ്ദേഹം ചോദിച്ചു. സി.പി.എം-ബി.ജെ.പി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടത്. നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് Read More …

”അന്നോട് സംസാരിക്കാന്‍ മറ്റേ ഭാഷ വേണ്ടിവരും”; പറയുന്നതൊരു മന്ത്രിയാണ്

മെസി വരുമോ? ഇല്ലയോ?അതാണല്ലോ ചര്‍ച്ച.ചാനലായ ചാനലൊക്കെ കൊണ്ടു പിടിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്കൊന്നും മനസിലായിട്ടില്ല.അവര്‍ക്കതിനുള്ള നേരവുമില്ല.ഒരു ചാണ്‍ വയറിന്റെ കാര്യമാണ് അവര്‍ നോക്കുന്നത്. പുലാമന്തോള്‍ തര്‍ക്കം മെസി പ്രശ്്‌നം മലപ്പുറത്തെ പുലാമന്തോളിലുമെത്തി.സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്്ദുറഹ്‌മാന്‍ മാധ്യമങ്ങളെ കാണുകയാണ്.മെസിയെ പറ്റിയാണ് ചോദ്യം. സ്വാഭാവികം.24 ടി.വി ചാനലിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യം മന്ത്രിക്ക് പിടിച്ചില്ല.റിപ്പോര്‍ട്ടര്‍ അയാളുടെ ജോലിയാണ് എടുത്തത്.മെസി വരില്ലേ?ചോദ്യം മന്ത്രിക്ക് രസിച്ചില്ല.അപ്പോള്‍ മന്ത്രി Read More …

കൗമാര കലോല്‍സവമെത്തുന്നു; അധ്യാപകരെവിടെ? നേട്ടമാര്‍ക്ക്?

കലാ മാമാങ്കം എത്തുകയായി. അതും ഏഷ്യയിലെ ഏറ്റവും വലുത്. സ്‌കൂളില്‍ റിഴേസലുകള്‍ പൊടിപൊടിക്കുന്നു. കോളേജുകളിലും തുടങ്ങി. അടുത്ത മാസം കലയുടെ പൂരമാണ്. യു.പി മുതല്‍ കോളേജ് വരെ കലയുടെ പകലിരവുകള്‍. പ്രതിഭകളുടെ വിളയാട്ടം. മലയാളത്തിന്റെ മനോഹാരിതയാണ് വിടരാനിരിക്കുന്നത്. പരിശീലനം എങ്ങനെ?കുട്ടികളുടെ മല്‍സരമാണ്. പക്ഷെ സ്‌കൂളുകള്‍ക്ക് റോളൊന്നുമില്ല. പരിശീലകരെ വാടകക്കെടുക്കുന്നു. പാട്ട്, നൃത്തം പോലുള്ള വ്യക്തിഗത മല്‍സരങ്ങളില്‍ Read More …

രണ്ട് കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തില്‍, ഈ കമ്ബനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നല്‍കി. ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. Read More …

സ്വര്‍ണ്ണപ്പാളി മോഷണം; കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ശബരിമലയില്‍ വലിയ സുരക്ഷയുണ്ടായിട്ടും സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച സണ്ണി ജോസഫ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും Read More …

പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ് കൊണ്ടു ദിവസേന 40,000 മരണം ഒഴിവാക്കാം

ലണ്ടന്‍: പുതിയ് റിപ്പോര്‍ട്ട് പ്രകാരം ലോകം മുഴം ‘പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ്’ സ്വീകരിച്ചാല്‍ ദിനംപ്രതി 40,000 ജീവനുകള്‍ രക്ഷിക്കാമെന്ന് കണ്ടെത്തല്‍. ഇത് ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ഒരു ശക്തമായ മാര്‍ഗമാണ്. ഈ ഡയറ്റ് പ്രധാനമായും സസ്യഭക്ഷണത്തിനെയാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കുറച്ചളവില്‍ മാംസം, പാല്‍, മുട്ട എന്നിവയും ഉള്‍പ്പെടുത്താം. ഇതിലൂടെ ആഹാര-ബന്ധിത കാര്‍ബണ്‍ ഉല്‍പ്പാദനം 2050 Read More …