1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടന്നിരിക്കാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ‘സാധാരണക്കാരായ ജനങ്ങളുടെ പേരിൽ ജിഎസ്‌ടി രജിസ്ട്രേഷൻ നടന്നു. ഇവരെ മറയാക്കി ഇടപാടുകൾ നടന്നു. വൈകിയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണം’, വി ഡി സതീശൻ വ്യക്തമാക്കി.
പൂനെ ജിഎസ്ടി ഇൻ്റലിജൻസാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജിഎസ്‌ടി രജിസ്ട്രേഷൻ റദ്ദാക്കുക മാത്രമാണ് ചെയ്‌തതെന്നും ജിഎസ്ടി ഉദ്യോഗസ്ഥർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും സതീശൻ പറഞ്ഞു. ശബരിമലയിലെ പീഠ വിവാദത്തിലും സ്വർണപാളിയെക്കുറിച്ചും സതീശൻ പ്രതികരിച്ചു. 1999ൽ ദ്വാരപാലക പാളികളിൽ സ്വർണ്ണം പൂശി. അതിന് 40 വർഷം വാറണ്ടി ഉണ്ട്. പിന്നെ എന്തിന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി. കുറവ് കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ദേവസ്വം ബോർഡ് അന്വേഷിക്കാത്തത്. ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി ? എന്താണ് സ്പോൺസർക്കുള്ള പ്രത്യേകത?എല്ലാ സ്പോൺസർമാരെ കുറിച്ചും അന്വേഷിക്കണം’, അദ്ദേഹം പറഞ്ഞു.ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു.
