സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 3,32,291 കോടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 2010-2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി. കോവിഡ് അടക്കമുള്ള പ്രതിസന്ധികല്‍ തിരിച്ചടിയായെന്നും Read More …

‘ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല’; സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ Read More …

നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് അട്ടിമറിയെന്ന് സ്പീക്കര്‍ എംബി രാജേഷ്. സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ട ആവശ്യമില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതി. സഭയില്‍ മാധ്യമവിലക്കെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്നും സ്പീക്കര്‍ പറഞ്ഞു. “സഭാ ടിവിയില്‍ പ്രതിഷേധങ്ങള്‍ കാണിക്കേണ്ടതില്ല. സഭാ നടപടികള്‍ മാത്രം കാണിച്ചാല്‍ മതിയാവും. ആ സമയത്ത് ചോദ്യമുന്നയിക്കുന്നതാരാണോ അവരെ മാത്രം Read More …

പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തില്‍ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. Read More …

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ യൂണിറ്റിന് 25 പൈസ അധികം നല്‍കണം. കൊവിഡ് കാല ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു അനാഥാലയങ്ങള്‍ വൃദ്ധ Read More …

പരിസ്ഥിതിലോല മേഖല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം 30ന് അവലോകന യോഗം

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 30ന് അവലോകന യോഗം ചേരും. വിഷയത്തിലെ സര്‍ക്കാര്‍ നടപടികള്‍ യോഗത്തില്‍ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറല്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. Read More …

സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വയനാട്ടിലുണ്ടായത്; എസ്‌എഫ്‌ഐ അക്രമത്തില്‍ അപലപിച്ച്‌ എ.എ.റഹീം

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ എംപിയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റുമായ എ.എ.റഹീം അപലപിച്ചു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് വായനാട്ടിലുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ അപലപിച്ച്‌ ഡിവൈഎഫ്‌ഐയും ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട് ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ Read More …

സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ പറ്റും; പക്ഷേ… കടുത്ത ഭാഷയില്‍ കെ സുധാകരന്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സമാനമായ രീതിയില്‍ സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി അടിച്ചു തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും ജനാധിപത്യ വ്യവസ്ഥിതിയില്‍ സമാധാനമാണ് വലുത് എന്നതു കൊണ്ട് മാത്രം അതിന് മുതിരുന്നില്ലെന്നും Read More …