ശ്രീനിവാസന്‍ കൊലപാതകം :കൊലയാളികള്‍ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെടുത്തു
പാലക്കാട്:ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൊലയാളികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെടുത്തു. KL 09 AK 6726 എന്ന നമ്ബരിലുള്ള സ്‌കൂട്ടറാണ് കണ്ടെത്തിയത്. തടുക്കശ്ശേരി മുളയംകുഴിയിലെ റബര്‍ പുകപ്പുരയ്ക്ക് പിന്നിലായാണ് വാഹനം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം കാണിച്ചു കൊടുത്തത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ മൂന്നുപേരില്‍ ഒരാള്‍ ഇഖ്ബാല്‍ ഓടിച്ചിരുന്ന വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. Read More …
