കോന്നി ആനക്കൊട്ടലിലെ ആന ചരിഞ്ഞു

കോന്നി ആനക്കൊട്ടലിലെ കൊച്ചയ്യപ്പന്‍ എന്ന ആനയാണ് ചരിഞ്ഞത്. രാവിലെ ആനയുടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വെറ്റിനറി സര്‍ജനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി പരിശോധിക്കും. ആനയ്ക്ക് രോഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കോന്നി ആനക്കൂട്ടില്‍ കുട്ടിയാന ചരിഞ്ഞ സംഭവം. ഹെര്‍പ്പിസ് ബാധയാണ് കാരണമായി സംശയിക്കുന്നതെന്ന് DFO ആയുഷ്‌കുമാര്‍ കോറി. മൂന്ന് Read More …

വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്‌ദാനം ചെയ്‌ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും വശീകരിച്ച് തട്ടിക്കൊണ്ടുപോകുകയും ചെയ്‌ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം വലമ്പൂർ പൂപ്പാലം പെരിന്തൽമണ്ണ നൂരിയ ഓർഫനേജിൽ എ പി ഹാഷിം (22) ആണ് പോലിസിന്റെ പിടിയിലായത്. പ്രണബന്ധത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം കുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ലൈംഗിക താൽപര്യത്തോടെ സംസാരിക്കുമായിരുന്ന യുവാവ് ഈ മാസം 24ന് കുട്ടിയുടെ വീടിന് സമീപം റോഡിൽ വെച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിനു വിധേയയാക്കി. തുടർന്ന് 30 Read More …

15 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിറ്റൂർ മേനോൻപാറ മലബാർ ഡിസ്റ്റിലറീസില്‍ ‘ജവാൻ’ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു

ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് പ്ലാന്റ് നിർമാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. 2024 ജൂലായിലാണ് മലബാർ ഡിസ്റ്റിലറീസില്‍ ജവാൻ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാർച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു. അഞ്ചു ലൈൻ ബോട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 29.5 കോടി രൂപയുടെ പദ്ധതിയില്‍ Read More …

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി കോടതി അനുവദിച്ചു. 2021-ൽ നൽകിയ ഹർജി എതിർഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാൽ ഒടുവിൽ തീർപ്പാക്കുകയായിരുന്നു. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം Read More …

വിസ്‍മയ മോഹന്‍ലാല്‍ നായികയാവുന്നു

വിസ്മയ മോഹന്‍ലാല്‍ ചലചിത്ര നടിയാവുന്നു. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചലചിത്രം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും

സൂംബ ഡാന്‍സ് മതങ്ങള്‍ക്ക് എതിരല്ല: സ്പീക്കര്‍

സൂംബ ഡാന്‍സ് ഒരു മതത്തിനും എതിരല്ലെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ലോക റെക്കോര്‍ഡ് നേടിയ പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച് .എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്യുകയായിരുന്നു സ്പീക്കര്‍. വ്യായാമത്തോടൊപ്പം മാനസികോല്ലാസം നല്‍കുന്ന ഒന്നാണ് സൂംബ. മനുഷ്യര്‍ ബഹിരാകാശത്ത് പോകുന്ന ഇക്കാലത്ത് അനാവശ്യമായാണ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക റെക്കോര്‍ഡ് ജേതാക്കളായ Read More …

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ.

കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് Read More …

കോട്ടക്കലിൽ ഒരുവയസുകാരന്റെ മരണം: മഞ്ഞപ്പിത്തം ബാധയെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടക്കൽ : ഒരു വയസുകാരന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. Read More …