സംസ്ഥാനത്ത് ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം.

ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. വറുതി ഒഴിയുന്നൊരു കാലം കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. പ്രതീക്ഷിച്ചതിനു മുന്നേ എത്തിയ കാലവർഷക്കലിയും കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളും മത്സ്യ തൊഴിലാളികളെ കുറച്ചൊന്നുമല്ല വലച്ചത്. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.

അനന്തുവിന്റെ മരണം; ഇടതുപക്ഷം മാര്‍ച്ച് നടത്തേണ്ടത് വനം, വൈദ്യുതി മന്ത്രിമാരുടെ ഓഫീസിലേക്ക് – വി.ഡി. സതീശന്‍

നിലമ്പൂര്‍: വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ടതില്‍ ഗൂഢാലോചന ആരോപിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവ് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി Read More …

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ അനുവദിച്ചു കിട്ടിയ 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവിപാറ്റുകളും റാന്‍ഡം അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്ക് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി അനുവദിച്ചു നല്‍കുന്ന പ്രക്രിയയാണത്. മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് Read More …

കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായി കപ്പലിന് തീ പിടിച്ചു

കോഴിക്കോട്: കേരളാ സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു. നാവിക സേനയും കോസ്റ്റ് ​ഗാർഡും സംയുക്തമായി രക്ഷാപ്രവർത്തനത്തിലുണ്ട്. കപ്പലിലെ ജീവനക്കാരിൽ 40 പേരിൽ 18 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളായ സാഷെറ്റ്, അർൺവേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നിവയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. നാവികസേനയുടെ ഐഎൻഎസ് സൂറത്തും Read More …

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ

സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും രേഷ്മ പറഞ്ഞതായി വിവരം.പ്രാഥമിക പരിശോധനയില്‍ പത്ത് പേലെ രേഷ്മ വിവാഹം ചെയ്തതായാണ് കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. Read More …

യുവേഫ നേഷൻസ് ലീഗ് 2025 കിരീടം പോർച്ചുഗലിന്

ഫൈനലില്‍, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയില്‍ പിരിഞ്ഞതിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് സ്പെയിനെ തോല്‍പ്പിച്ചാണ് പോർച്ചുഗല്‍ ജേതാക്കളായത്. 21-ാം മിനിറ്റില്‍ മാർട്ടിൻ സുബിമെൻഡിയുടെ ഗോളില്‍ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റില്‍ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളില്‍ പോർച്ചുഗല്‍ സമനില പിടിച്ചു. ആദ്യ Read More …

‘ഡെമോക്രാറ്റുകളെ പിന്തുണച്ചാല്‍ ഫലം അനുഭവിക്കേണ്ടിവരും’; ഇലോണ്‍ മസ്‌കിന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, പ്രമുഖ ബിസിനസ്മാന്‍ ഇലോണ്‍ മസ്‌കിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചാല്‍ ‘വളരെ ഗുരുതരമായ ഫലങ്ങള്‍’ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. ഇലോണ്‍ മസ്‌ക് അമേരിക്കയിലെ പ്രമുഖ സംരംഭകനും, ടെസ്ലയും സ്‌പേസ് എക്‌സും പോലുള്ള കമ്പനികളുടെ ഉടമയുമാണ്. ഇതിനോടകം തന്നെ അദ്ദേഹം Read More …

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍ക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യന്‍(25) ആണ് അറസ്റ്റിലായത്. നിരവധിപേരെയാണ് ഐറിന്‍ വിസ തട്ടിപ്പിനിരയാക്കിയത്. വിസ വാഗ്ദാനം നല്‍കി കാഞ്ചിയാര്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഐറിന്‍ 10 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തിരുന്നു.ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് പണം തട്ടിയതായി വിവരം പുറത്ത് വരുന്നുണ്ട്.ഐറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട Read More …