കോവിഡ് കണക്ക്: ആരോപണം രാഷ്ട്രീയ പ്രേരിതം – കേന്ദ്രത്തിനെതിരെ വീണ ജോര്‍ജ്

കോവിഡ് കണക്കുകളിലെ കേന്ദ്ര വിമര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും വീണ ജോര്‍ജ് അവകാശപ്പെട്ടു. ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതില്‍ കേന്ദ്ര ആരോഗ്യമ​​ന്ത്രാലയം കേരള​ത്തെ വിമര്‍ശിച്ചിരുന്നു. കേരളം കൃത്യമായി കണക്കുകള്‍ പുറത്തുവിടാത്തത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മരണങ്ങള്‍ Read More …

പലിശ ചേര്‍ത്ത്​ വായ്​പ പുതുക്കല്‍ തടയുമെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: വായ്പയുടെ പലിശ മുതലില്‍ ചേര്‍ത്ത്​ വായ്പ പുതുക്കുന്ന പ്രവണത കര്‍ശനമായി തടയുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഓഡിറ്റില്‍ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ഡിവിഡന്‍റും സ്വന്തമാക്കുന്നു. ഓഡിറ്റിലടക്കം ഇതു കണ്ടെത്തി തടയാനാണ്​ നിര്‍ദേ​ശം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ കേന്ദ്ര നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയായതിനാല്‍ സംസ്ഥാന സഹകരണവകുപ്പിന് നിയന്ത്രിക്കാനാവില്ല. പരാതികള്‍ കേന്ദ്ര സര്‍ക്കാറിന് Read More …

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ബിഎ. 2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം Read More …

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷണനാണ് തിയതി പ്രഖ്യാപിച്ചത്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ജൂലായ് 17-ാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി Read More …

എംപി ഓഫീസ് ആക്രമിച്ച കേസ് ; അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും

എംപി ഓഫിസ് ആക്രമണക്കേസില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ ആരായും. അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായോ എന്നതും പരിശോധിക്കും. അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി ഇന്ന് യോഗം Read More …

സൗദിയില്‍ 945 പേര്‍ക്ക് കോവിഡ്; മൂന്നു മരണം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 945 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,183 ആയി. രോഗബാധിതരില്‍ 9,799 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരമാണ്. റിയാദ് 376, ജിദ്ദ 131, ദമാം 114, Read More …

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്.

പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ യോഗം Read More …

വാഹനാപകടത്തിൽ എം എൻ കാരശ്ശേരിക്ക് പരുക്ക്

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കാരശ്ശേരിക്ക് പരുക്കേറ്റത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു. കോഴിക്കോട് ചാത്തമംഗലത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.