ഇന്ത്യയെ നടുക്കി ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി
ഇന്ത്യയെ നടുക്കി ഭൂചലനം. ദില്ലിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കനത്ത ഭൂചലനത്തില്‍ അഫ്ഗാനും നടുങ്ങി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ഹിന്ദ്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭുചലനം എത്രത്തോളം ആഘാതം ഉണ്ടാക്കിയെന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.
