കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് തീര്‍പ്പാക്കി

കൊച്ചി: കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി തീര്‍പ്പാക്കി. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതിനേത്തുടര്‍ന്നാണ് കോടതി നടപടി. ബാബുവിന്റെ ബെനാമിയെന്ന് ആരോപണമുയര്‍ന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്.