കോഴിക്കോട് കടലുണ്ടിയില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു
കടലുണ്ടി: കോഴിക്കോട് കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടില്‍ വീണു. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച പൂജക്കായി ഇന്ന് രാവിലെ 10.30 ഓടെ റെയില്‍വേ സ്റ്റേഷനടുത്ത് അയ്യപ്പമഠത്തില്‍ പൂജക്ക് കൊണ്ടുവന്നപ്പോളാണ് സംഭവം. ട്രെയിന്‍ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നര കിലോമീറ്റര്‍ ഓടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയില്‍ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മല്‍ തോട്ടിലാണ് Read More …
