ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ചു
ജയ് പുര്‍: മുസ് ലിം യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ ദൃശ്യങ്ങള്‍ വൈറലായി. രാജസ്ഥാനിലെ രാജസമന്ദിലാണ് ഭയാനകമായ സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും രാജസ്ഥാനിലെത്തിയ കരാര്‍ തൊഴിലാളി മുഹമ്മദ് അഫ്രസുല്‍ ആണ് കൊല്ലപ്പെട്ടത്. അക്രമി രാജസമന്ദ് സ്വദേശിയായ ശംഭുലാല്‍ റഗാറിനെ അറസ്റ്റ് ചെയ്തതായി Read More …
