ജിഷ കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ
കൊച്ചി: ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയാണ് അതിക്ര ൂരമായ രീതിയില്‍ വീട്ടിനുള്ള് കൊലചെയ്യപ്പെട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ദൃക്‌സാക്ഷികളില്‌ളാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. Read More …
