ഹൈക്കോടതിയെ സമീപിക്കുമെന്ന് ആളൂര്‍

ജിഷ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളതെന്ന് പ്രതിഭാഗം അഡ്വക്കേറ്റ് ആളൂര്‍; വിധി സര്‍ക്കാറിനെയും പൊലീസിനെയും പേടിച്ചുള്ളത്. വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഡ്വക്കേറ്റ് അറിയിച്ചു. ഇപ്പോഴുണ്ടായത് വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിധിയാണ്. കോടതിയ്ക്ക് സര്‍ക്കാറിനെയും ജനങ്ങളെയും പേടിയെന്നും ആളൂര്‍ പ്രതികരിച്ചു.