രാജ്യത്തിന്റെ ഐക്യത്തിന് സഹിഷ്ണുത അനിവാര്യം – പി ഉബൈദുള്ള എം.എല്‍.എ
മലപ്പുറം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നതിന് യുവാക്കള്‍ക്ക് സഹിഷ്ണുത അനിവാര്യമാണെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് ഐ.ടി അറ്റ് സ്‌കൂള്‍ ഹാളില്‍ നടത്തിയ സെമിനാറും ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. നെഹ്‌റു യുവകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, ഗാന്ധി ദര്‍ശന്‍ സമിതി എന്നിവര്‍ സംയുക്തമായാണ് പരിപാടി നടത്തിയത്. Read More …
