പത്തനംതിട്ട: ജില്ലയില്‍ 2004 ഏപ്രില്‍ ഒന്നു മുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്ത ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 158 അപേക്ഷകര്‍ക്ക് പലിശ സബ്‌സിഡിയായി 94,79,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. അര്‍ഹമായ തുക ഓരോ അപേക്ഷകന്റെയും വായ്പാ അക്കൗണ്ടിലേക്ക് ഇട്രാന്‍സ്ഫര്‍ ചെയ്യും. പലിശ സബ്‌സിഡിക്ക് അര്‍ഹരായവരുടെ പേരുവിവരം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലും ലീഡ് ബാങ്ക്, ലോണെടുത്ത ബാങ്ക് ശാഖ എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡിലും ലഭിക്കും.
