തീര്‍ഥാടക വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്ര ഹാളില്‍ നിര്‍മിച്ച തീര്‍ഥാടക വിശ്രമ കേന്ദ്രം രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് തീര്‍ഥാടക വിശ്രമ കേന്ദ്രം നിര്‍മിച്ചത്. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പന്തളം രാജ പ്രതിനിധി പി.ജി ശശികുമാര വര്‍മയ്ക്ക് സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, അംഗം ചിഞ്ചു അനില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍, അംഗം ഷാജി മാനാപ്പള്ളി, അയ്യപ്പസേവാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ രാജഗോപാല്‍, തിരുവാഭരണ പാത സംരക്ഷണ സമിതി കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, ഫ്രെഡി ഉമ്മന്‍, സുരേഷ് ചമ്പോണ്‍, പി.ആര്‍ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *