മൂന്നാറില്‍ രാജേന്ദ്രന്‍ ഭൂമി കയ്യേറിയിട്ടില്ല എം.എം മണി

വടകര: മൂന്നാറില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഭൂമി കയ്യേറിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എസ്. രാജേന്ദ്രന് മൂന്നാറില്‍ കയ്യേറ്റമുണ്ടെന്ന വി.എസ് അച്യുതാന്ദെന്റ പ്രസ്താവനക്ക് പിന്നാലെയാണ് വിഷയത്തില്‍ എം.എം. മണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പഠിച്ചശേഷം വേണം സംസാരിക്കാനെന്നും എം.എം മണി പറഞ്ഞു.

എം.എല്‍.എ രാജേന്ദ്രന്‍ മുന്നാറില്‍ ജനിച്ച് വളര്‍ന്ന ആളാണ്. എട്ട് സെന്റ് ഭൂമിയും പണിതീരാത്ത വീടുമാണ് മൂന്നാറില്‍ രാജേന്ദ്രനുള്ളത്. ഈ ഭൂമിക്ക് പട്ടയമുണ്ട്. മൂന്നാറിലെ ഭൂമിയില്‍ ഭൂരിപക്ഷവും കണ്ണന്‍ദേവെന്റ കൈയിലാണെന്നും മണി പറഞ്ഞു.

മൂന്നാറിനെ കുറിച്ചുള്ള വി.എസ് അച്യുതാനന്ദെന്റ പ്രസ്താവനക്ക് മറുപടിയില്ലെന്ന് എം.എം.മണി പറഞ്ഞു. വി.എസിനെ കുറിച്ച് താനെന്തങ്കിലും പറത്താല്‍ അത് വയ്യാവേലിയാകുമെന്നും മണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *