വിഎസിനു മറുപടിയുമായി എംഎം മണി

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ വൈദ്യുതി മന്ത്രി എംഎം മണി.

ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് എംഎം മണി പറഞ്ഞു. ടാറ്റക്കെതിരെ സമരം നടത്തിയ വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നു.
വിഎസ് പറയുന്നതിനെല്ലാം മറുപടി പറയാതിരിക്കുന്നതാണ് അന്തസ്. ഉമ്മന്‍ചാണ്ടിക്കുള്ള മര്യാദ പോലും വി എസിനില്ലെന്നും മണി പറഞ്ഞു.പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു .

കാര്യങ്ങള്‍ പഠിക്കാത്തത് ആരെന്ന് ജനങ്ങള്‍ക്കറിയാമെന്നും കയ്യേറ്റം ഇല്ലന്നാണല്ലോ വിദ്വാന്‍ പറഞ്ഞത് ഇത് കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്ന കാര്യത്തില്‍ സംശയമില്ല, എംഎം മണിക്കെതിരെ വിഎസ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *