മിഷേലിന്റെ മരണം: അറസ്റ്റിലായ ക്രോണിന് ജാമ്യം

കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന്‍ എന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്‌ബോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം.

മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നുഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എയ്ക്ക് പഠിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഛത്തീസ്ഗഡ്ഡില്‍ ജോലിചെയ്തിരുന്ന പിറവം സ്വദേശി ക്രോണിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. മിഷേലിനെ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയച്ചതായും നാല് തവണ വിളിച്ചതായും കണ്ടെത്തിയിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റത്തോടൊപ്പം പോക്‌സോയും മിഷേലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് മറ്റൊരു കേസും ഇയാളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *