തൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ രാവിലെ 9.30 ഓടെയാണ് തീപിടിച്ചത്.
വണ്ടിയില്‍ നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി യാത്രക്കാരോട് എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബസ് പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന യൂണിറ്റിനൊപ്പം നാട്ടുകാരും ഏറെനേരം പണിപ്പെട്ടാണ് തീകെടുത്തിയത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
