വ്യാജ കമ്പനികളിലെ റെയ്ഡ്

മുംബൈ: രാജ്യത്തെ വ്യാജ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ എജന്റിെന്റ വ്യാജ െഎ.ഡി കാര്‍ഡ് കണ്ടെത്തി. കള്ളപണം കണ്ടെത്തുന്നതിനായാണ് രാജ്യവ്യാപകമായി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്രാജ്യത്തെ 110 സ്ഥലങ്ങളിലായി 500 കമ്ബനികളിലാണ് ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.

ചേതന്‍ ഷാ എന്നയാളുടെ പേരിലുള്ള വ്യാജ െഎ.ഡി കാര്‍ഡാണ് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പ്രത്യേക സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ചേതന്‍ ഷാ.ഐ.ഡി കാര്‍ഡില്‍ ഇന്റലിജന്‍സിെന്റ ഒപ്പും സീലും രേഖപ്പെടുത്തിയുണ്ട്.

വ്യാപകമായി ക്രമക്കേടുകളാണ് ഇത്തരം കമ്പനികളില്‍ നടക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.ഇത് ശരിവെക്കുന്നതാണ് കമ്ബനികള്‍ പിടിച്ചെടുത്ത വ്യാജ െഎ.ഡി കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ളവ.

Leave a Reply

Your email address will not be published. Required fields are marked *