ന്യൂഡല്‍ഹി: യുവസമൂഹം അസാധാരണമായ ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.രാജ്യത്തിന് ഗുണം ചെയ്യുന്ന ഫലങ്ങള്‍ നല്‍കുവാന്‍ ഈ സമൂഹത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് രാജ്യത്തെ വിവിധയിടങ്ങളിലുളള വിദ്യാര്‍ഥികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തിന്റെ 26ഓളം വിവധ ഭാഗങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. നവീനതയും, ക്രിയാത്മകതയും നിറഞ്ഞ യുവസമൂഹം ഒന്നടങ്കം ഈ പദ്ധതിയില്‍ പങ്കാളികളാകുന്നതില്‍ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ നയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൂടുതല്‍ പുരോഗതിയിലേക്കും, കൂടിയ അളവിലും നാം സാങ്കേതികവിദ്യയുടെ ഗുണവശങ്ങളെ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. രാജ്യത്തെ യുവസമൂഹം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനു പര്യാപ്തമാവേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രഭാഷണതിനു ശേഷം പ്രധാനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
