ത്യശ്ശൂരില്‍ ജ്വല്ലറിയില്‍ മോഷണം

തൃശൂര്‍: ജില്ലയിലെ ജൂവലറിയില്‍ വന്‍ കവര്‍ച്ച. തളിക്കുളത്തെ അമൂല്യ ജുവലറിയിലാണ് ഇന്ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ആറ് കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്.

ജുവലറിയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അതിസുരക്ഷയുള്ള അലമാര കുത്തിത്തുറന്നാണ് അതിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും മോഷ്ടാക്കള്‍ കവര്‍ന്നു.

പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും ജുവലറിയിലെത്തി പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *