മൂന്നാറില്‍ ജെല്ലിക്കെട്ട് മോഡല്‍ സമരം

അടിമാലി: മാധ്യമങ്ങള്‍ മൂന്നാര്‍ ജനതയെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമരത്തിന് ആഹ്വാനം. കടയടച്ചുള്ള സമരത്തിനാണ് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഭാഗമായി നാളെ വൈകീട്ട് മൂന്നിന് പ്രതിഷേധ കൂട്ടായ്മ വിളിച്ചു ചേര്‍ക്കും. ജെല്ലിക്കെട്ട് സമരത്തിന്റെ മാതൃകയില്‍ പ്രതിഷേധിക്കണമെന്നും നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

സി.പി.എം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രന്‍ അടക്കമുള്ളവരുടെ കൈവശമുള്ളത് അനധികൃത ഭൂമിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ആരോപണ വിധേയര്‍ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിയുന്നത് മൂന്നാറില്‍ നിര്‍ബാധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *