കള്ളുഷാപ്പ് ഉടമകള്‍ അടുത്ത ആഴ്ച മുതല്‍ സമരത്തിലേക്ക്

സംസ്ഥാനത്തെ മുഴുവന്‍ കള്ളു ഷാപ്പുകളും അടുത്ത ആഴ്ച മുതല്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ മറവില്‍ കള്ളുഷാപ്പുകള്‍ അടപ്പിക്കുന്നത് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ തീരുമാനം.

 

ആറായിരത്തോളം ഷാപ്പുകള്‍ അടച്ചിടാനാണ് തീരുമാനമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *