സര്‍ക്കാര്‍ നടപടിയെടുക്കണം

നാദാപുരം: ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് നടപടി ന്യായീകരിക്കുന്നതിന് സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷ്ണുവിന്റെ കുടുംബത്തെ യുഡിഎഫ് മുതലെടുക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപനം തെറ്റാണെന്നും യുഡിഎഫ് അവരുടെ ദുഖത്തില്‍ പങ്കുചേരുകയല്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *