പത്തനംതിട്ട: ഊപ്പമണ്ണിലെ മദ്യശാലയ്‌ക്കെതിരായ സമരം തുടരുന്നു. മദ്യശാലാ പ്രവര്‍ത്തനം ഏതുസമയത്തും ആരംഭിക്കാം എന്നതിനാല്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്. അതിനിടെ ചൊവ്വാഴ്ച മദ്യശാലയില്‍ പോലീസ് പരിശോധന നടത്തി. മോഷണം നടന്നുവെന്ന പരാതിയിലാണിത്. മദ്യശാലാ സമരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പത്തനംതിട്ട പോലീസ് കേസും എടുത്തിട്ടുണ്ട്.
നിയമം ലംഘിച്ച് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസ്. ഇവിടെനിന്ന് ഒരു ലിറ്ററിന്റെ എട്ട് കുപ്പി മദ്യം മോഷണം പോയതായി കണ്ടെത്തി. കെട്ടിടത്തിന്റെ പിന്നിലെ ജനാല ദുര്‍ബ്ബലമായിരുന്നു. ഇത് തുറന്ന് കുപ്പികള്‍ കടത്തി എന്നാണ് കരുതുന്നത്.
4500 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. കോന്നിയിലും പുളിക്കീഴിലും മദ്യശാലകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കോന്നി മാങ്കുളത്താണിത്. ഇവിടെ ഒട്ടേറെപേര്‍ക്ക് എതിരെ മുന്‍കാലസമരങ്ങളില്‍ പങ്കെടുത്തതിന് കേസ് എടുത്തിട്ടുണ്ട്.
